2014, ഡിസംബർ 11, വ്യാഴാഴ്‌ച

/www.blogger.com/blogger.g?blogID=3221638918886568986#allposts/postNum=2
ഹരീഷ് പന്തക്കൽ

എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, പ്രസാധകൻ
  1970 ആഗസ്റ്റ് 1ന് പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ  ഭാഗമായ മയ്യഴിയിൽ ജനനം. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി, കഥദൈ്വവാരിക, ചന്ദ്രിക, ഉത്തരദേശം  തുടങ്ങിയ ആനുകാലികങ്ങളിൽ കഥയും ഫീച്ചറുകളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. കട്ടെടുത്തു പോയ കുഞ്ഞാടുകളുടെ ഉപമ, എന്ന ചെറുകഥയ്ക്ക് 1992ലെ ഫിലിം ക്രസന്റ് ഫോറം പുരസ്‌കാരം ലഭിച്ചു. കാലാന്തരം എന്ന ചെറുകഥയ്ക്ക് 1994ൽ അബൂദാബി പ്രതീക്ഷ സമ്മാനം ലഭിച്ചു. അച്ചുതണ്ടില്ലാത്ത ഭൂമി എന്ന കഥക്ക് യുവചേതന സമ്മാനം ലഭിച്ചു. ആദ്യ നോവലായ മരദൈവത്തിന് 2009ലെ തുളുനാട് അവാർഡ് ലഭിച്ചു. മരദൈവം നാടകരൂപത്തിൽ രംഗത്തെത്തി. കുഞ്ഞാടുകളുടെ ഉപമ, 1992ലെ മികച്ച 10 ചെറുകഥകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ചെരുപ്പിന്റെ തിരിച്ചു വരവ് എന്ന കഥ എം.എ റഹ്മാനും അച്ചുതണ്ടില്ലാത്ത  ഭൂമി എന്ന കഥ പി.സുരേന്ദ്രനും മരദൈവം എന്ന് നോവൽ എം.മുകുന്ദനും മികച്ച രചനകളായി വിലയിരുത്തി. ബാബ് അൽ ബഹ്‌റൈൻ എന്ന ചെറുനോവലും എഴുതിയിട്ടുണ്ട്. പ്രയ സുഹൃത്തിന് കഥാസമാഹാരം.
 1994 മുതൽ കാസർകോട് മാധ്യമ പ്രവർത്തകൻ. ഉത്തരദേശം, ദീപിക, രാഷ്ട്രദീപിക, എന്നീ പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചു. ഇപ്പോൾ ഏഷ്യാനെറ്റ് കേബിൾ വിഷനിൽ വാർത്താ ലേഖകൻ. ഭാര്യ ഗീത. മക്കൾ ഹൃഷിത്കൃപൻ,പാർവണ.
വിലാസം ഹരിതം, ജേർണലിസ്റ്റ് കോളനി, വിദ്യാനഗർ പി.ഒ കാസർകോട്